-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. ജയറാമിനോടും ഭാര്യയും നടിയുമായ പാര്‍വ്വതിയോടുമുളള അതേ സ്‌നേഹം തന്നെ പ്രേക്ഷകര്‍ക്ക് മക്കളായ കാളിദാസിനോടും മാളവികയോടുമുണ്ട്.
ഇന്ന് മാളവികയുടെ ജന്മദിനമാണ്. അനിയത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു. ' ഞങ്ങളുടെ കുടുംബത്തിന്റെ വെളിച്ചത്തിന് ജന്മദിനാശംസകള്‍' എന്നാണ് കാളിദാസ് ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബത്തിനൊപ്പമുളള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് മാളവിക ജയറാം. 2024 മെയ് 3 ആയിരുന്നു മാളവികയുടെ വിവാഹം. നവനീത് ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്. നവനീത് യു കെ യില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്ന ഇവരുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.