-->
പ്രധാനമന്ത്രിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ. അദ്ദേഹത്തെപ്പോലെ ഇത്രയും മുകളില്‍ നില്‍ക്കുന്ന ഒരാള്‍ വളരെ ഊഷമളതയോടും വ്യക്തിപരമായ സ്പര്‍ശത്തോടും കൂടി ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് താന്‍ അത്ഭുപ്പെട്ടു എന്നാണ് അഹാന പറയുന്നത്. ഈ പ്രഭാതം എന്നും തന്റെ ഹൃദയത്തില്‍ വളരെ സ്‌പെഷ്യലായിരിക്കുമെന്നും താരം കുറിച്ചു. കുടുംബസമേതമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അഹാനയും കുടുംബവുമെത്തിയത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടൊപ്പമുളള വളരെ പ്രചോദനം നല്‍കിയ ഒരു പ്രഭാതം. അദ്ദേഹത്തെപ്പോലെ ഇത്രയും മുകളില്‍ നില്‍ക്കുന്ന ഒരാള്‍ വളരെ ഊഷ്മളതയോടും വ്യക്തിപരമായ സ്പര്‍ശത്തോടും കൂടി ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.
ഞങ്ങളുടെ ചെറിയ സംശയങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കുകയും ലളിതവും ആത്മാര്‍ഥവുമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുളള നേതാക്കളില്‍ ഒരാളുടെ സന്നിധിയിലാണെന്ന് ഞങ്ങള്‍ ഏതാണ്ട് മറന്നുപോയ നിമിഷമുണ്ടായി. ലാളിത്യവും മഹത്വവും ഒരുമിച്ച് പോകുമെന്നതിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം എന്നും എന്റെ ഹൃദയത്തില്‍ വളരെ സ്‌പെഷ്യലായിരിക്കും.
എന്റെ അച്ഛനെ കണ്ടപ്പോള്‍ ഞാന്‍ വളരെയധികം അഭിമാനിച്ചു. ഇത്രയധികം പ്രമുഖ വ്യക്തികള്‍ക്കിടയില്‍ അദ്ദേഹത്തിന് വര്‍ഷങ്ങളായി ലഭിച്ച ബഹുമാനവും പരിഗണനയും ഞാന്‍ കണ്ടു. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച സ്വീകരണം അതിനൊരു പ്രതിഫലനമായി തോന്നി. ഒരു മകള്‍ എന്ന നിലയില്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു. അഹാനയുടെ വാക്കുകള്‍.