Friday, March 13, 2026 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 09.38 AM

ആതിരപ്പള്ളിയില്‍ വീണ്ടും ജീവന്‍ നഷ്ടമായി ; കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം

uploads/news/2025/04/775970/satheesh.jpg

ആതിരപ്പള്ളി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. ആതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.വാഴച്ചാല്‍ ശാസ്താംപൂവം ഉന്നതിയില്‍ സതീഷ്, അംബിക എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ലക്ഷ്യമിട്ട് വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിക്കുന്നതിനിടയിലാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ആനയെത്തിയപ്പോള്‍ കുടുംബം ചിതറിയോടുകയായിരുന്നു.

രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷിനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

രണ്ടു ദിവസത്തിനിടയില്‍ ആതിരപ്പള്ളിയില്‍ തന്നെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ഇന്നലെ മലക്കപ്പാറയില്‍ സെബാസ്റ്റ്യന്‍ എന്ന യുവാവിനെ ഇന്നലെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW