Monday, March 16, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 14 Apr 2025 04.40 PM

കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യര്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

at, home
photo-www.instagram.com/manju.warrier/

കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ വിഷു ആഘോഷിച്ച് പ്രിയ താരം മഞ്ജു വാര്യര്‍. വീട്ടുമുറ്റത്തു നിന്നുള്ള അതിമനോഹര കാഴ്ചകള്‍ മഞ്ജു ആരാധകര്‍ക്കായി പങ്കുവച്ചു. സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകള്‍ ആവണിയുമാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്കിലാണ് മഞ്ജു വാരിയര്‍ ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയ മിറര്‍ വര്‍ക്കുകള്‍ മാത്രം ചെയ്ത സോഫ്റ്റ് കോട്ടന്‍ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസും അണിഞ്ഞിരിക്കുന്നു.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയര്‍ പോസ്റ്റ് ചെയ്തത്. വളര്‍ത്തു നായയെ ഓമനിക്കുന്ന മഞ്ജുവിനെയും ചിത്രങ്ങളില്‍ കാണാനാകും.

Ads by Google
Ads by Google
TRENDING NOW