-->
ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതി രേഖകൾ ചോർത്തിയവർക്കെതിരെ ഭീഷണി സന്ദേശവുമായി അനർട്ട് സിഇഒ. ആരോപണ വിധേയനായ അനർട്ട് സിഇഒ അഴിമതി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനർട്ട് ചുമതലക്കാരുടെ വാട്സ്അപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചത്. സിഇഒയുടെ ഔദ്യോഗിക നമ്പറിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. രേഖ പുറത്തുവിട്ട ആളുകൾക്ക് ഭീഷണി നൽകുന്നതാണ് സന്ദേശം. ഇതില്‍ വിവരം ചോർത്തിയവർക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും ആവശ്യപ്പെടുന്നത്.
കോൺഗ്രസ് അട്ടപ്പാടിയിൽ അനർട്ട് നടപ്പാക്കിയ 6.35കോടി രൂപയുടെ സൗരോർജ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു. പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പണിക്കൂലിയെന്ന പേരിൽ ചെലവഴിച്ചതായി പറയുന്ന 90 ലക്ഷംരൂപയിൽ അഞ്ചുലക്ഷംപോലും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ലെന്നതടക്കമുള്ള ആരോപണമാണ് ഡിസിസി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ നടത്തിയത്.