-->
കുടുംബപ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഏറെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നും മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാട്. സുധിയുടെ വേര്‍പാടിനു ശേഷം താരത്തിന്റെ കുടുംബത്തിനു വേണ്ടി സാമ്പത്തിക സഹായമടക്കം ചെയ്യാന്‍ പലരും മുന്നോട്ടു വന്നിരുന്നു. സുധിയുടെ സ്വപ്നമായിരുന്ന വീടും സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് സാക്ഷാത്കരിച്ചു കൊടുത്തിരുന്നു.
എന്നാല്‍ അടുത്തിടെയായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ പേര് ചില വിമര്‍ശനങ്ങളില്‍ നിറയുന്നുണ്ട്. രേണു പങ്കുവെക്കുന്ന റീല്‍ വീഡിയോകള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കുമെതിരെയാണ് കടുത്ത സൈബർ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതിന് പിന്നാലെ രേണു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
നെഗറ്റീവ് കമന്റുകൾ തനിക്ക് വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗൺ ആക്കില്ലെന്നും രേണു സുധി പറയുന്നു. താൻ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു കുറിക്കുന്നു. പിന്നാലെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് രംഗത്ത് എത്തുന്നത്.
"എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്റ്സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മനസു ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ", എന്നാണ് രേണു സുധി കുറിച്ചത്.