Saturday, March 14, 2026 Last Updated 46 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 03.22 PM

ഞാന്‍ ഇനിമുതല്‍ അവരുടെ സഹോദരിയല്ല; പ്രഖ്യാപനവുമായി സോനു കക്കര്‍,

sonu-kakkar-
photo-www.instagram.com/sonukakkarofficial/

സഹോദരങ്ങളും ഗായകരുമായ നേഹ കക്കറിനോടും ടോണി കക്കറിനോടുമുളള സകല ബന്ധങ്ങളും വിഛേദിച്ചെന്ന് ഗായിക സോനു കക്കര്‍. ഇതി തികച്ചും വേദനാജനകമായ തീരുമാനമാണെന്ന് സോനു കക്കര്‍ പറഞ്ഞു. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കക്കര്‍ സഹോദരങ്ങളിലെ മുതിര്‍ന്നയാളായ സോനു വൈകാരികമായി പ്രതികരിച്ചത്.

അങ്ങേയറ്റം പ്രതിഭാധനരായ ടോണി കക്കറിനോടും നേഹ കക്കറിനോടും ഇനിമുതല്‍ എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ഞാന്‍ ഇനി അവരുടെ സഹോദരിയല്ലെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് വലിയ ദു:ഖമുണ്ട്. ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്നു. എന്റെ ഈ തീരുമാനം ആഴത്തിലുളള മനോവേദനയില്‍ നിന്നുമാണ് പുറത്തുവരുന്നത്. ഞാന്‍ ശരിക്കും നിരാശയിലേക്കെത്തിയിരിക്കുന്നു. സോനു കക്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

sonu-kakkar-

സോനുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഇതിനകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കക്കര്‍ സഹോദരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. സോനുവിന്റെ കുറിപ്പിനോട് നേഹയും ടോണിയും പ്രതികരിച്ചിട്ടില്ല.

Ads by Google
Sunday 13 Apr 2025 03.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW