Sunday, March 15, 2026 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 03.21 PM

ജി സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ച് മോട്ടറോള

moto-g

മോട്ടറോള തങ്ങളുടെ ജി സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു. മുന്‍ഗാമിയെ അപേക്ഷിച്ച് ചിപ്‌സെറ്റില്‍ അടക്കം നവീകരണവുമായി പുതിയ മോട്ടോ ജി സ്‌റ്റൈലസ് 5G 2025 (moto g stylus 2025) ആണ് യുഎസില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്‌കെച്ച് ടു ഇമേജ് പോലുള്ള AI ഫീച്ചറുകളും ഉണ്ട്. സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചറും സഹിതം നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയുമായാണ് ഈ മോട്ടറോള ഫോണ്‍ എത്തിയിരിക്കുന്നത്. ഇതിന്റെ വില 399.99 ഡോളര്‍ (ഏകദേശം 34,505 രൂപ) ആണ്. ഏപ്രില്‍ 17 ന് ആണ് വില്‍പ്പന ആരംഭിക്കുക.

ആമസോണ്‍, ബെസ്റ്റ്‌ബൈ, മോട്ടറോള എന്നിവിടങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ഇത് വാങ്ങാം. തുടര്‍ന്ന് മെട്രോ ബൈ ടി-മൊബൈല്‍, വെരിസോണ്‍, വിസിബിള്‍, ടോട്ടല്‍ വയര്‍ലെസ്, സ്‌ട്രെയിറ്റ് ടോക്ക്, എടി ആന്‍ഡ് ടി, ക്രിക്കറ്റ്, സ്‌പെക്ട്രം മൊബൈല്‍, കണ്‍സ്യൂമര്‍ സെല്ലുലാര്‍, യുഎസ് സെല്ലുലാര്‍, എക്‌സ്ഫിനിറ്റി മൊബൈല്‍, ഗൂഗിള്‍ ഫൈ വയര്‍ലെസ്, ഒപ്റ്റിമം മൊബൈല്‍, ബൂസ്റ്റ് മൊബൈല്‍ എന്നിവയിലും ഈ ഫോണ്‍ ലഭ്യമാകും. 6.7 ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) FHD+ 10-ബിറ്റ് pOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 4nm 5G ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 8GB LPDDR4X റാം, 256GB uMCP സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ മോട്ടോ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള My UX-ല്‍ ആണ് പ്രവര്‍ത്തനം.

മോട്ടോ ജി സ്‌റ്റൈലസ് 5Gയിലെ ക്യാമറ സജ്ജീകരണത്തില്‍ 50MP മെയിന്‍ ക്യാമറ (സോണി LYT-700C സെന്‍സര്‍, f/1.88 അപ്പേര്‍ച്ചര്‍, OIS), 13MP അള്‍ട്രാവൈഡ് ക്യാമറ (മാക്രോ ഓപ്ഷന്‍, f/2.2 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍) ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 3.5mm ഹെഡ്‌സെറ്റ് ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), പൊടി, ജല പ്രതിരോധം (IP68), ഡ്യുവല്‍ സിം (1 നാനോ സിം + eSIM), 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതില്‍ ഉണ്ട്. 68W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ, 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണകളോടെ 5000mAh ബാറ്ററിയാണ് മോട്ടോ ജി സ്‌റ്റൈലസ് 5G യില്‍ സജ്ജീകരിച്ചിരിക്കുന്നത്. 162.15×74.78×8.29mm വലിപ്പവും 191 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ലെതര്‍ പ്രചോദിത ഫിനിഷുള്ള മോട്ടോ ജി സ്‌റ്റൈലസ് 5G ജിബ്രാള്‍ട്ടര്‍ സീ, സര്‍ഫ് ദി വെബ് പാന്റോണ്‍ നിറങ്ങളില്‍ ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW