Saturday, March 14, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 03.19 PM

നാര്‍സോ സീരീസിലേക്ക് രണ്ട് കിടിലന്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് റിയല്‍മി

realme

റിയല്‍മി രണ്ട് കിടിലന്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. റിയല്‍മിയുടെ ഏറെ പ്രശസ്തമായ നാര്‍സോ സീരീസിലേക്ക് റിയല്‍മി നാര്‍സോ 80 പ്രോ 5ജി (realme NARZO 80 Pro 5G), റിയല്‍മി നാര്‍സോ 80x 5ജി (realme NARZO 80x 5G) എന്നിങ്ങനെ രണ്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രോ മോഡല്‍ 20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റിലും 80x 5G 15000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്.

നാര്‍സോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 19999 രൂപയാണ് വില. ഇതിന്റെ 8ജിബി+ 256ജിബി വേരിയന്റ് 21,499 രൂപ വിലയിലും 12ജിബി + 256ജിബി വേരിയന്റ് 23,499 രൂപ വിലയിലും അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ എല്ലാ മോഡലുകള്‍ക്കും 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ നാര്‍സോ 80 പ്രോ 5Gയുടെ വിവിധ വേരിയന്റുകള്‍ തുടക്കത്തില്‍ 17999 രൂപ, 19499 രൂപ, 21499 രൂപ വിലകളില്‍ വാങ്ങാനാകും. 162.75×74.92×7.55mm വലിപ്പവും 179 ഗ്രാം ഭാരവും ആണ് ഈ പ്രോ മോഡലിനുള്ളത്. സ്പീഡ് സില്‍വര്‍, റേസിംഗ് ഗ്രീന്‍ നിറങ്ങളില്‍ ഈ ഫോണ്‍ വാങ്ങാനാകും. മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.

റിയല്‍മി നാര്‍സോ 80x 5Gയുടെ 6ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില, ഇതിന്റെ 8ജിബി+ 128ജിബി വേരിയന്റിന് 14,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയല്‍മി നാര്‍സോ 80x 5Gക്ക് 500 രൂപ പ്രൈസ് ഡിസ്‌കൗണ്ടും 1500 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ ആകെ 2000 രൂപ ഡിസ്‌കൗണ്ട് നേടാം. അതിനാല്‍ തുടക്കത്തില്‍ ഈ ഫോണിന്റെ വേരിയന്റുകള്‍ യഥാക്രമം 11999 രൂപ, 12999 രൂപ വിലകളില്‍ സ്വന്തമാക്കാം. ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയല്‍മി നാര്‍സോ 80x 5Gക്ക് 500 രൂപ പ്രൈസ് ഡിസ്‌കൗണ്ടും 1500 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ ആകെ 2000 രൂപ ഡിസ്‌കൗണ്ട് നേടാം. അതിനാല്‍ തുടക്കത്തില്‍ ഈ ഫോണിന്റെ വേരിയന്റുകള്‍ യഥാക്രമം 11999 രൂപ, 12999 രൂപ വിലകളില്‍ സ്വന്തമാക്കാം. ഇതിന്റെ ലിമിറ്റഡ് പീരീഡ് സെയില്‍ ഏപ്രില്‍ 11ന് വൈകിട്ട് 6 മുതല്‍ അര്‍ദ്ധരാത്രിവരെ നടക്കും. ഇരുമോഡലുകളും ആമസോണിലും റിയല്‍മി വെബ്‌സൈറ്റിലും ലഭ്യകും.

Ads by Google
Ads by Google
TRENDING NOW