Friday, March 20, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 02.31 PM

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കിയ സംഭവം: പെണ്‍മക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി

mm lawrence, medical, research, high, court, reject, review

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കിയതിനെതിരെ പെണ്‍മക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സുപ്രീം കോടതിയും ആവശ്യം നിരാകരിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ചില വീഡിയോ തെളിവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍മക്കളായ ആശാ ലോറന്‍സും സുജാതയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ റിവ്യൂപെറ്റീഷന്‍ നല്‍കിയത്. എന്നാല്‍ ഹര്‍ജിയില്‍ നേരത്തെ തന്നെ അപ്പീല്‍ പോയിരുന്നതിനാല്‍ റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി നിരസിച്ചത്. എം എം ലോറന്‍സിന്റെ മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ കൈവശമാണ് ഉള്ളത്.

Ads by Google
Ads by Google
TRENDING NOW