Sunday, March 22, 2026 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 04.01 PM

രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ, അതൃപ്തി പരസ്യമാക്കി നിർണായക പ്രതികരണം

നിയമസഭയിലും ലോക്‍സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്.
shama muhammad

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നിലെ പ്രതികരണവുമായി ഡോ. ഷമ മുഹമ്മദ്. കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ താൻ രാഹുൽ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷമ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിലും ലോക്‍സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്. നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ലെന്നും ഷമ കൂട്ടിച്ചേർത്തു.

അ​തേസമയം തെരഞ്ഞെടുപ്പുകളിലെ സ്ത്രീ പ്രാതിനിധ്യം രാഷ്ട്രീയ കേരളം എന്നും ചർച്ച ചെയ്യുന്ന ഒന്നാണ് . ഓരോ പൊതുവേദികളിലും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഭരണരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും വാചാലനാകാറുള്ള സിപിഎം എന്തുകൊണ്ട് അത് പ്രവർത്തിയിൽ കൊണ്ടു വരുന്നില്ല എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിലും ഭരണരംഗത്തും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. സ്ത്രീ സംവരണ ബില്ലിനെയടക്കം ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേതെങ്കിലും, സ്ഥാനാർത്ഥി നിർണയം വരുമ്പോൾ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Friday 20 Mar 2026 04.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW