-->
വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ പറഞ്ഞത്.അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്
പണ്ഡിതൻമാർ വ്യാഖ്യാനിച്ച് വലുതാക്കണ്ട.വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാം. ആ കേസ് LDFനും സർക്കാരിനുമെതിരെ വരുമ്പോൾCPI ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു