Friday, March 13, 2026 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 08.22 AM

എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് ; മാസപ്പടിക്കേസില്‍ വീണാവിജയന് സമന്‍സ് അയയ്ക്കും

uploads/news/2025/04/774116/veena-vijayan.jpg

കൊച്ചി: മാസപ്പടിക്കേസില്‍ വീണാ വിജയന്‍ അടക്കമുളളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, അവരുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനി, സിഎം ആര്‍എല്‍ കമ്പനിയുടമ ശശിധരന്‍ കര്‍ത്ത എന്നിവര്‍ അടക്കമുളളവര്‍ക്കെതിരയാണ് എസ്എഫ്‌ഐഒ ഇന്നലെ കുറ്റപത്രം നല്‍കിയത്. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന വിചാരണ കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയ്ക്ക് കൈമാറി.

കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. വീണാ വിജയന്‍ അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയക്കുകയാണ് ആദ്യ പടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക. സമന്‍സിനേയും എസ്എഫ്‌ഐഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ് വിജയന്‍ അടക്കമുളളവര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയും. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും.

കുറ്റപത്രത്തിനൊപ്പം കരിമണല്‍ കമ്പനിയായ ശശിധരന്‍ കര്‍ത്തയുടെ വിവാദ ഡയറിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 2019ല്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡില്‍ കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, മാധ്യമങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കോടിക്കണക്കിന് രൂപ കൈമാറിയതിന്റെ വിവരങ്ങള്‍ അടങ്ങിയ ഡയറി കിട്ടുകയായിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങളില്‍ നടന്ന അന്വേഷണമാണ് വീണാ വിജയനും സിഎം ആര്‍ എല്ലും തമ്മിലുളള മാസപ്പടി ഇടപാട് വെളിവായത്.

സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക. ഇതിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും. എസ് എഫ് ഐ ഒ ഡപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW