-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളും തിയേറ്ററിലെത്തും മുമ്പു തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റുകളില്‍ മുന്‍പന്തിയില്‍ നിറയാറുണ്ട്. അത്തരത്തില്‍ നവാഗത സംവിധായകൻ ഡീനോ ഡെന്നിസ്സം തിരക്കഥയെഴുതി വിധാനം ചെയ്ത ബസൂക്ക അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് സിനിമ തിയേററ്റില്‍ എത്തിയത്.
ആദ്യ ദിനം തന്നെ മികച്ച പ്രതികരണം കിട്ടിയ ചിത്രം രണ്ടാം ദിവസവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹക്കീം ഷാജഹാനാണ്. ഷോര്‍ട്ട് ഫിലിമുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്ന ഹക്കീം മികച്ച കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലും തന്റേതായ ഒരിടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ബസൂക്കയെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഹക്കീം പങ്കിട്ട ഒരു കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെകുറിച്ചും പറയുന്നതിനൊപ്പം മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രവും ഹക്കീം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ തനിക്കും ഒരു അവസരം ലഭിച്ചുവെന്നാണ് ഹക്കീം പറയുന്നത്.
‘‘ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അത്ഭുതകരമായ അവസരം ലഭിച്ചു... ഇത് ഞാൻ എപ്പോഴും വിലമതിക്കുന്ന ഒന്നാണ്, ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം...ഷൂട്ടിംഗിന്റെ മധ്യത്തിൽ, എനിക്ക് ഒരു അപകടമുണ്ടായി, ഒരു മസ്തിഷ്കാഘാതം സംഭവിച്ചു. അത് എനിക്ക് ഒരു പരിധി വച്ചു, അതിലേക്ക് തള്ളിവിട്ടു, പക്ഷേ ഞാന്‍ എല്ലാം മറന്ന് മുന്നോട്ട് പോയി.
വേദന, സ്ഥിരോത്സാഹം, ശുദ്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു...ഇത് ഞങ്ങൾക്ക് വെറുമൊരു സിനിമയല്ല, പൂർത്തിയാക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്ത ഒരു പോരാട്ടമാണിത്...’’ ഹക്കീം കുറിച്ചു. തനിക്ക് സംഭവിച്ച അപകടത്തിന്റെ ചിത്രങ്ങളും ഹക്കീം പങ്കുവച്ചിട്ടുണ്ട്.
സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രെസ് മീറ്റില്‍ ഹക്കീം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിവ്യൂ കണ്ട് സിനിമ വിലയിരുത്തരുതെന്നാണ് ഹക്കീം പറഞ്ഞത്. ‘‘അശ്വന്ത് കോക്കിന്റെ റിവ്യൂ ഞാന്‍ കണ്ടിരുന്നു. സിനിമ കാണാൻ ആഗ്രഹിക്കുന്നവർ, റിവ്യൂ കേള്‍ക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. റിവ്യൂ കേട്ട് പോകുമ്പോള്‍ തിയേറ്റർ എക്സ്‌പീരിയൻസിനെ അത് വല്ലാതെ ബാധിക്കും. നിങ്ങള്‍ ബസൂക്ക കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റിവ്യൂ കേള്‍ക്കാതിരിക്കുക...’’ ഹക്കീം ഷാജഹാൻ പറഞ്ഞു.