Wednesday, March 11, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 01.51 PM

വാഷിംഗ് മെഷീന്‍ വൃത്തിയാക്കി എടുക്കാന്‍ ഇനി വളരെ എളുപ്പം ; ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

and, easy

* ബേക്കിംഗ് സോഡ - വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് മിക്സ് ചെയ്ത് വെക്കുക. ഇത് വാഷിംഗ് മെഷീന്റെ ഉള്ളില്‍ ഉള്ളില്‍ സ്പോഞ്ച് ഉപയോഗിച്ച് നന്നായി തേച്ച് പിടിപ്പിക്കണം. അതിന് ശേഷം കുറച്ച് ചൂടുവെള്ളം ചേര്‍ത്ത് നന്നായി ക്ലീന്‍ ചെയ്ത് എടുക്കാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിന് ശേഷം നല്ല തുണി ഉപയോഗിച്ച് വാഷിംഗ് മെഷീന്‍ നിങ്ങള്‍ക്ക് തുടച്ച് എടുക്കാവുന്നതാണ്. നല്ലപോലെ ക്ലീനാക്കി എടുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

* ചെറുനാരങ്ങ - ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് വെക്കണം. ഈ മുറിച്ച് വെച്ച നാരങ്ങയുടെ ഉള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള പേയ്സ്റ്റ് നന്നായി പുരട്ടുക. നല്ല കട്ടിയില്‍ തന്നെ പുരട്ടണം. കുറച്ച് വെള്ളം ചേര്‍ത്ത് പതപ്പിച്ച് എടുത്ത് ഇട് വാഷിംഗ് മെഷീനില്‍ ഇടണം. ഒപ്പം കുറച്ച് പേയ്സ്റ്റ് വാഷിംഗ്മെഷീനില്‍ ഇടുക. അതിന് ശേഷം കുറച്ച് വെള്ളവും ചേര്‍ത്ത് വാഷിംഗ് മെഷീന്‍ ഓണാക്കി കറക്കുക. അതിന് ശേഷം വെള്ളം ഒഴിച്ച് ക്ലീനാക്കി എടുക്കാവുന്നതാണ്. നിങ്ങളുടെ വാഷിംഗ് മെഷീന്‍ നല്ലപോലെ തിളക്കമുള്ളതും നല്ല ക്ലീനായി കിട്ടാന്‍ ഇത് സഹായിക്കുന്നതുമാണ്.

* വിനാഗിരി - വിനാഗിരി ഉപയോഗിച്ചും നിങ്ങള്‍ക്ക് വാഷിംഗ് മെഷീന്‍ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ കുറച്ച് വിനാഗിരി എടുത്ത് നിങ്ങള്‍ ഡിറ്റര്‍ജന്റ് ഡിസ്പെന്‍സറില്‍ ഒഴിക്കുക. അതിന് ശേഷം വാഷിംഗ് മെഷീന്‍ ഓണ്‍ ആക്കി ഒന്ന് കറക്കി എടുക്കുക. ഈ സമയത്ത് വിനാഗിരി വാഷിംഗ് മെഷീന്റെ ഉള്ളില്‍ നല്ലപോലെ ആവുകയും നല്ലപോലെ അഴുക്കെല്ലാം കുതിര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിന് ശേഷം സാധാ വസ്ത്രങ്ങള്‍ അലക്കി എടുക്കുന്നത് പോലെ തന്നെ വെള്ളം ഒഴിച്ച് ഒന്നും കൂടെ കറക്കി എടുത്ത് നല്ലപോലെ മെഷീന്‍ ക്ലീനാക്കി എടുക്കാവുന്നതാണ്.

Ads by Google
Ads by Google
TRENDING NOW