Wednesday, March 11, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 12.47 PM

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം ; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

uploads/news/2025/04/775572/supreme-court-of-india.gif

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പിന്നാലെ രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി വെച്ചത്.

നിയമസഭയില്‍ പാസാക്കി അംഗീകാരത്തിനായി മാറ്റിവച്ചിരിക്കുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. കാലതാമസം വന്നാല്‍ അക്കാര്യം രേഖപ്പെടുത്തി ബന്ധപ്പെട്ട സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും പറഞ്ഞു. വീഴ്ച സംഭവിച്ചാല്‍ രാഷ്പ്രതിക്കെതിരേ മാന്‍ഡമസ് ആവശ്യപ്പെട്ട് സംസ്ഥാനത്തി സംസ്ഥാന സര്‍ക്കാരിന് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 201 പ്രകാരമുള്ള ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചത്.

അതേസമയം സുപ്രീംകോടതിയെ വിമര്‍ശിച്ച് കേരളാഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്ത് വന്നിരുന്നു. രണ്ടു ജഡ്ജിമാര്‍ ചേര്‍ന്നിരുന്ന് ഭരണഘടന മാറ്റിയെഴുതാന്‍ അധികാരമില്ലെന്നും അതിന് പാര്‍ലമെന്റിന് മാത്രമാണ് അധികാരമുള്ളതെന്നും പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ ബില്ലില്‍ അടയിരുന്ന തമിഴ്‌നാട് ഗവര്‍ണറെ സുപ്രീംകോടതി വിമര്‍ശിച്ച് രംഗത്ത് വന്നിതിന് പിന്നാലെയായിരുന്നു ആര്‍ലേക്കര്‍ രംഗത്ത് വന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW