Friday, March 20, 2026 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 12.13 PM

കൊച്ചിയില്‍ വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം: ഇരുകൂട്ടര്‍ക്കുമെതിരെ കേസ്

clash, between, students, and, lawyers

കൊച്ചി: കൊച്ചിയില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കും എതിരെ കേസ്. പോലീസിനെ ആക്രമിച്ച സംഭവത്തിലാണ് കേസ്. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം 12 മണിയോടെയാണ് സംഘര്‍ഷം നടന്നത്. ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന അഭിഭാഷകരുടെ വാര്‍ഷിക പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. പരിപാടിക്കിടെ കടന്നു കയറിയ വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തി എന്നാണ് അഭിഭാഷകരുടെ ആരോപണം. എന്നാല്‍ മദ്യപിച്ചെത്തിയ അഭിഭാഷകര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആദില്‍ കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം തടയാനെത്തിയ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW