-->
അജിത്ത് കുമാര്‍ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ' ഗുഡ് ബാഡ് അഗ്ലി'. തൃഷയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ തൃഷ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന പേര് സ്റ്റോറിയില്‍ പറയുന്നില്ലെങ്കില്‍ ചിത്രത്തിലെ വേഷത്തെക്കുറിച്ച് തൃഷ നേരിട്ട വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായാണ് ആരാധകര്‍ ഈ കുറിപ്പിനെ കാണുന്നത്.
'ടോക്‌സിക് മനുഷ്യരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങള്‍ എങ്ങിനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കില്‍, എങ്ങിനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് അര്‍ഥശൂന്യമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളേയും നിങ്ങള്‍ക്കൊപ്പം താമസിക്കുന്നവരേയും ചുറ്റിപ്പറ്റിയുള്ളവരെയും ഓര്‍ത്ത് വിഷമമുണ്ട്. ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് നിങ്ങള്‍. ദൈവം അനുഗ്രഹിക്കട്ടെ', തൃഷ കുറിച്ചു.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.