Monday, March 16, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 09.14 AM

വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി രേണു സുധി; കമന്റ് ബോക്‌സില്‍ രൂക്ഷ വിമര്‍ശനം

vishu, special
photo-www.instagram.com/renu_sudhi/

കുടുംബപ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഏറെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നും മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാട്. സുധിയുടെ വേര്‍പാടിനു ശേഷം താരത്തിന്റെ കുടുംബത്തിനു വേണ്ടി സാമ്പത്തിക സഹായമടക്കം ചെയ്യാന്‍ പലരും മുന്നോട്ടു വന്നിരുന്നു. സുധിയുടെ സ്വപ്നമായിരുന്ന വീടും സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് സാക്ഷാത്കരിച്ചു കൊടുത്തിരുന്നു.

എന്നാല്‍ അടുത്തിടെയായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ പേര് ചില വിമര്‍ശനങ്ങളില്‍ നിറയുന്നുണ്ട്. രേണു പങ്കുവെക്കുന്ന റീല്‍ വീഡിയോകള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കുമെതിരെയാണ് കടുത്ത സൈബർ ആക്രമണങ്ങള്‍ ഉണ്ടായത്. എന്നാൽ അഭിനയം തന്റെ ജോലി ആണെന്നും ഇനിയും താൻ അഭിനയിക്കുമെന്നും രേണു വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രേണു സുധി. ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റിയൂഡ് അല്ല, നിലപാടാണ് എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതേ സമയം ചിത്രത്തെ വിമര്‍ശിച്ചും പ്രശംസിച്ചും കമന്റുകള്‍ വരുന്നുണ്ട്. തുണിയുടെ ഇറക്കം കുറച്ചല്ല സ്ത്രീയുടെ ശക്തി തെളിയിക്കേണ്ടത്, ഈ മാറ്റം കൊല്ലം സുധി എന്ന കലാകാരനെ ഇഷ്ടപ്പെട്ടവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്ന് ചിലര്‍ പറയുമ്പോള്‍, ഇഷ്ടമുള്ളത് പോലെ ജീവിക്കൂ ചേച്ചി എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW