Friday, March 20, 2026 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 04.32 PM

ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

thamarassery, shahabas, murder, case, updates

താമരശ്ശേരി: പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി. പ്രതികളായ 6 വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷന്‍സ് കോടതിയുടെ വിധി.

നിലവില്‍ പ്രതികളായ 6 വിദ്യാര്‍ത്ഥികളും പേരും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലുള്ള കെയര്‍ സെന്ററിലാണ് ഉള്ളത്. കേസില്‍ പ്രതികളായ 6 പേര്‍ക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുട്ടികളുടെ പേരില്‍ ഇതിന് മുന്‍പും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവര്‍. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം കോടതി തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയില്‍ ട്യൂഷന്‍ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW