Wednesday, March 11, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 03.32 PM

കുറഞ്ഞ വിലയില്‍ പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി ആംപിയര്‍ ; വിലയും ഫീച്ചറുകളും അറിയാം

ആദ്യമായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ഫാമിലി ആവശ്യങ്ങള്‍ക്കായി ഇവി നോക്കുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള ബഹുജന വിപണിയെ ലക്ഷ്യം വെച്ചാണ് റിയോ 80 നിര്‍മിച്ചിരിക്കുന്നതെന്നും ആംപിയര്‍ പറയുന്നു.
uploads/news/2025/04/775398/ampiar.jpg

കുറഞ്ഞ വിലയില്‍ പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ആംപിയര്‍. റിയോ 80 എന്നു പേരിട്ടിരിക്കുന്ന ഇവിക്ക് വെറും 59,900 രൂപയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2025 ഏപ്രിലില്‍ മാസത്തില്‍ തന്നെ ആംപിയര്‍ റിയോ 80 ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കുമെന്നാണ് വിവരം. എല്ലാ തെരുവുകളിലേക്കും അയല്‍പക്കങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'ഹാര്‍ ഗള്ളി ഇലക്ട്രിക്' എന്ന കാഴ്ചപ്പാടോട് കൂടിയാണ് ഈ വാഹനത്തിന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് രൂപംകൊടുത്തിരിക്കുന്നത്.

ആദ്യമായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ഫാമിലി ആവശ്യങ്ങള്‍ക്കായി ഇവി നോക്കുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള ബഹുജന വിപണിയെ ലക്ഷ്യം വെച്ചാണ് റിയോ 80 നിര്‍മിച്ചിരിക്കുന്നതെന്നും ആംപിയര്‍ പറയുന്നു. റിയോ 80 അതിന്റെ ഫ്ലാഗ്ഷിപ്പ് സ്‌കൂട്ടറായ റിയോയുടെ നവീകരിച്ച പതിപ്പാണ്. മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ മാത്രം സഞ്ചരിക്കാനാവുന്ന ഇവി ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണ്. വ്യക്തമായ യാത്രാ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുന്നതിനായി കളര്‍ എല്‍സിഡി ക്ലസ്റ്റര്‍ പോലുള്ള ഫീച്ചറുകളും 59,900 രൂപ മാത്രം വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറിന് ബ്രാന്‍ഡ് സമ്മാനിച്ചിട്ടുണ്ട്.

അതേസമയം സുരക്ഷിതമായ LFP ബാറ്ററി ദീര്‍ഘായുസും താപ സുരക്ഷയും ഉറപ്പാക്കുന്നു. പ്രീമിയം കീ ഫോബിനൊപ്പം കീലെസ് സ്റ്റാര്‍ട്ടും ആംപിയര്‍ റിയോ 80 ഇവിയില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം മെച്ചപ്പെട്ട നിയന്ത്രണത്തിനായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഉണ്ട്. ആംപിയര്‍ റിയോ 80 ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതും പലരേയും ആകര്‍ഷിച്ചേക്കും. ബ്ലാക്ക്, റെഡ്, ബ്ലൂ, വൈറ്റ് എന്നീ ഡ്യുവല്‍-ടോണ്‍ സ്‌പോര്‍ട്ടി നിറങ്ങളിലാണ് സ്‌കൂട്ടര്‍ വരുന്നത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നും സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് അവകാശപ്പെടുന്നു.

Ads by Google
Friday 11 Apr 2025 03.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW