Wednesday, March 11, 2026 Last Updated 9 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 03.29 PM

മോഡല്‍ നിരയിലേക്ക് ബ്ലാക്ക് എഡിഷന്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് സിട്രണ്‍

uploads/news/2025/04/775397/citron.jpg

മോഡല്‍ നിരയിലേക്ക് ബ്ലാക്ക് എഡിഷന്‍ വേരിയന്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍. C3 കോംപാക്ട് ഹാച്ച്ബാക്ക്, എയര്‍ക്രോസ്, ബസാള്‍ട്ട് എസ്യുവികളാണ് കറുപ്പ് ധരിച്ച് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി കൊണ്ടു വന്നിരിക്കുന്ന മോഡലുകള്‍ അവയുടെ ടോപ്പ്-എന്‍ഡ് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. നിലവില്‍ സിട്രണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായ എംഎസ് ധോണിക്കാണ് ബസാള്‍ട്ട് ബ്ലാക്ക് എഡിഷന്റെ ആദ്യ യൂണിറ്റ് കൈമാറിയിരിക്കുന്നത്.

സിട്രണ്‍ C3 ഡാര്‍ക്ക് എഡിഷന് 8,38,300 രൂപയും എയര്‍ക്രോസ് ഡാര്‍ക്ക് എഡിഷന് 13,13,300 രൂപയും, ബസാള്‍ട്ട് ബ്ലാക്ക് എഡിഷന് 12,80,000 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് ഇവയുടെ സ്റ്റാന്‍ഡേര്‍ഡ് ടോപ്പ് എന്‍ഡ് വേരിയന്റിനേക്കാള്‍ ഏകദേശം 19,500 രൂപ മുതലാണ് അധികം മുടക്കേണ്ടി വരിക. കാര്‍ബണ്‍ ബ്ലാക്ക് ഇന്റീരിയര്‍ കളര്‍ ഓപ്ഷനാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്. കോണ്‍ട്രാസ്റ്റ് റെഡ് ഡീറ്റെയിലിംഗും ലെതറെറ്റ് സീറ്റ് കവറുകളും കൂടിയാവുമ്പോള്‍ സിട്രണ്‍ C3 ഡാര്‍ക്ക് എഡിഷന്‍, എയര്‍ക്രോസ് ഡാര്‍ക്ക് എഡിഷന്‍, ബസാള്‍ട്ട് ബ്ലാക്ക് എഡിഷന്‍ എന്നിവ കൂടുതല്‍ പ്രീമിയം ഫീലാണ് നല്‍കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ചിട്ടുണ്ട് കമ്പനി.

കൂപ്പെ സ്റ്റൈലിംഗിനൊപ്പം എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, റാപ്പറൗണ്ട് ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് ധോണി വാങ്ങിയിരിക്കുന്ന ബസാള്‍ട്ടിനെ കിടിലമാക്കുന്ന കാര്യങ്ങള്‍. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ലെതറെറ്റ് സീറ്റുകള്‍, അഡ്ജസ്റ്റബിള്‍ തൈസ് സപ്പോര്‍ട്ട് തുടങ്ങിയ ആഡംബര ഫീച്ചറുകളും ഈ കൂപ്പെ എസ്യുവിയിലുണ്ട്.

Ads by Google
Friday 11 Apr 2025 03.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW