Monday, March 16, 2026 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 11.54 AM

തിയേറ്ററില്‍ തൊണ്ട കീറി ആര്‍പ്പുവിളിക്കുന്ന ആരാധര്‍ക്കായി വിക്‌സും ഹോള്‍സും ഒരുക്കി അജിത് ഫാന്‍സ്

and, movie

അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിന്റെ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ മാസ് രംഗങ്ങൾ കണ്ട് തൊണ്ട പൊട്ടുമാറുച്ചത്തിൽ ആർപ്പുവിളിക്കുന്ന ആരാധകർക്കായി 'വിക്സ് മിട്ടായി'യും 'ഹോൾസും' നൽകിയിരിക്കുകയാണ് അജിത് ഫാൻസ്‌.

കൗതുകത്തോടെയാണ് അജിത് ഫാൻസിന്റെ ഈ പ്രവർത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആരാധകരുടെ ആരോഗ്യത്തിൽ അജിതിന് ശ്രദ്ധയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം ഗുഡ് ബാഡ് അഗ്ലി 'അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് എന്നാണ് അഭിപ്രായം. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

Ads by Google
Ads by Google
TRENDING NOW