-->
വണ്‍പ്ലസിന്റെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് വീണ്ടും വണ്‍പ്ലസ് റെഡ് റഷ് ഡേ സെയില്‍ ആരംഭിച്ചിരിയ്ക്കുകയാണ്. ഏപ്രില്‍ 14 വരെയാണ് ഈ ഓഫര്‍ സെയില്‍ നടക്കുക. ഈ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് വണ്‍പ്ലസിന്റെ വിവിധ ഡിവൈസുളിന്മേല്‍ എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, ബാങ്ക് ഓഫറുകള്‍, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ലഭ്യമാകും. വണ്‍പ്ലസിന്റെ പ്രീമിയം മോഡലായ വണ്‍പ്ലസ് 13, മിഡ് റേഞ്ച് പ്രീമിയം മോഡലായ വണ്‍പ്ലസ് 13R, കഴിഞ്ഞ വര്‍ഷമിറങ്ങിയ വണ്‍പ്ലസ് 12 എന്നിവയെല്ലാം ഈ സെയിലില്‍ ഡിസ്‌കൗണ്ടില്‍ കിട്ടും.
വണ്‍പ്ലസ് 13യുടെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ റെഡ് റഷ് ഡേയ്‌സ് സെയിലിന്റെ ഭാഗമായി 5,000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. കൂടാതെ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 7,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയുമുണ്ട്. വണ്‍പ്ലസ് 13Rsâ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് വില. എന്നാല്‍ റെഡ് റഷ് ഡേയ്‌സ് സെയിലിന്റെ ഭാഗമായി ഈ മോഡലിന് 3,000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും, 16 ജിബി + 512 ജിബിയില്‍ 2,000 രൂപ വിലക്കുറവും, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 4,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നീ ഓഫറുകളും ലഭിക്കും.
വണ്‍പ്ലസ് നോര്‍ഡ് 4ന്റെ 8GB+ 128GB മോഡലിന് 29,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. റെഡ് റഷ് ഡേയ്‌സ് സെയിലിന്റെ ഭാഗമായി ഈ മോഡലിന് 500 രൂപ താല്‍ക്കാലിക വിലക്കുറവ്, 4,500 രൂപ വരെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട്, 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നീ ഓപ്ഷനുകള്‍ ലഭ്യമാകും. വണ്‍പ്ലസ് നോര്‍ഡ് സിഇ4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയന്റ് 24,999 രൂപ വിലയിലും 8GB+256GB വേരിയന്റ് 26,999 രൂപ വിലയിലുമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. റെഡ് റഷ് ഡേയ്‌സ് സെയിലില്‍ ഇതിന് 1000 രൂപ താല്‍ക്കാലിക വിലക്കുറവ്, 2,000 രൂപ വരെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട്, 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറുകള്‍ ലഭിക്കും.
വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് 5ജിയുടെ 8GB dmw + 128GB ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമാണ് ലോഞ്ച് വില. വണ്‍പ്ലസ് റെഡ് റഷ് ഡേയ്‌സ് സെയിലില്‍ ഇതിന് 1,500 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. വണ്‍പ്ലസ് പാഡ്, വണ്‍പ്ലസ് പാഡ് ഗോ എന്നിവയ്ക്കും ഡീലുകള്‍ ലഭ്യമാണ്. വണ്‍പ്ലസ് പാഡ് 2 39,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്. ഇതിന് 2,000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട്, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 1,000 രൂപ സ്റ്റുഡന്റ്‌സ് ഡിസ്‌കൗണ്ട് എന്നിവ റെഡ് റഷ് ഡേയ്‌സ് സെയിലില്‍ ലഭ്യമാണ്.