Saturday, March 14, 2026 Last Updated 25 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 03.12 PM

ലാവ ബോള്‍ഡ് 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; വിലയും ഫീച്ചറുകളും അറിയാം

lava-bold-5g

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ലാവ സ്മാര്‍ട്ട്‌ഫോണ്‍ ആയ ലാവ ബോള്‍ഡ് 5ജി (Lava Bold 5G)യുടെ വില്‍പ്പന ആരംഭിച്ചിരിയ്ക്കുകയാണ്. ആമസോണ്‍ വഴിയാണ് ഈ ഫോണ്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിയ്ക്കുന്നത്. ആമസോണില്‍ ലാവ ബോള്‍ഡ് 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 11999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 12999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 13999 രൂപ വിലയിലും ആണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ മോഡലുകള്‍ക്കൊപ്പവും 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്.

പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്ന 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ 10499 രൂപ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും. മറ്റ് വേരിയന്റുകള്‍ യഥാക്രമം 11499 രൂപ, 12499 രൂപ വിലകളിലും വാങ്ങാന്‍ ലഭ്യമാകും. സഫയര്‍ ബ്ലൂ നിറത്തില്‍ ആണ് ലാവ ബോള്‍ഡ് 5ജി എത്തിയിരിക്കുന്നത്. ബജറ്റ് വിലയില്‍ എത്തിയിരിക്കുന്ന ലാവ ബോള്‍ഡ് 5ജി സോണി സെന്‍സറുള്ള 64MP മെയിന്‍ ക്യാമറ സഹിതമാണ് എത്തിയിട്ടുള്ളത്. 8GB വരെ റാമും 8GB വരെ വെര്‍ച്വല്‍ റാമും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് 3D കര്‍വ്ഡ് AMOLED സ്‌ക്രീനാണ് ഇതിലുള്ളത്. ഗ്രാഫിക്‌സിനായി ആം മാലി-G57 MC2 ജിപിയുവും ഉണ്ട്. 4GB / 6GB / 8GB റാം ഓപ്ഷനുകള്‍ക്കൊപ്പം 128GB UFS 2.2 സ്റ്റോറേജും ലാവ ബോള്‍ഡ് 5ജി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 14 ല്‍ ആണ് ഈ ഫോണ്‍ എത്തുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് 15 അപ്ഡേറ്റും 2 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

f/1.88 അപ്പര്‍ച്ചര്‍, സോണി സെന്‍സര്‍ എന്നിവയുള്ള 64MP മെയിന്‍ AI ക്യാമറ, സെക്കന്‍ഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ലാവ ബോള്‍ഡ് 5ജിയില്‍ ഉള്ളത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് ഇതിലുള്ളത്. USB ടൈപ്പ്-സി ഓഡിയോ, IP64 റേറ്റിങ്, ഡ്യുവല്‍ സിം, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 33W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ ബോള്‍ഡ് 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW