Wednesday, March 11, 2026 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 11.15 AM

മഹീന്ദ്രയുടെ ഏറ്റവും പുതിയ XEV 9e ഇവി സ്വന്തമാക്കി 2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്ററിന്റെ സംവിധായകന്‍

jofin-t-chacko

ദ പ്രീസ്റ്റ് , രേഖാചിത്രം എന്നിങ്ങനെ തന്റെ കരിയറിലെ രണ്ട് ചിത്രങ്ങള്‍ ചെയ്ത് രണ്ടും വിജയമാക്കി തീര്‍ത്ത സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഇപ്പോള്‍ തന്റെ സ്വപ്‌നസാഫല്യത്തിന്റെ പാതയിലാണ്. 2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്ററിന്റെ സംവിധായകന്‍ ഇപ്പോള്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ സൂപ്പര്‍ ഹിറ്റ് ഇലക്ട്രിക് എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്രയുടെ ഏറ്റവും പുതിയ XEV 9e ഇവിയാണ് ജോഫിന്‍ വാങ്ങിയിരിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ജോഫിന്റെ ഇഷ്ട വാഹനം.

വളരെ യാദൃശ്ചികമായാണ് XEV 9e ഇവിയിലേക്ക് എത്തിയതെന്നും മനസിലുണ്ടായിരുന്ന ബജറ്റില്‍ അത്യാവശ്യം നല്ല ഫീച്ചറുകളുമായി വരുന്ന വാഹനമായതിനാലാണ് ഇത് തെരഞ്ഞെടുത്തതെന്ന് ജോഫിന്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. യാത്രാസുഖത്തിനും സേഫ്റ്റിക്കും പ്രാധാന്യം കൊടുക്കുന്ന ആളായതിനാലും പ്രീമിയം കാറുകളില്‍ കാണപ്പെടുന്ന ഫീച്ചറുകള്‍ ഉള്ളതിനാലുമാണ് XEV 9e ഉറപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹീന്ദ്രയുടെ പുത്തന്‍ ഇവിയുടെ ഡെലിവറി അടുത്തിടെയാണ് ആരംഭിച്ചത്. XEV 9e ഇലക്ട്രിക് എസ്യുവി കൂപ്പെയുടെ വില തുടങ്ങുന്നത് 21.9 ലക്ഷം മുതലാണ്. ടോപ്പ് എന്‍ഡ് വേരിയന്റിന് 30.50 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണ് ഇത്. ഇവിയുടെ ടോപ് എന്‍ഡ് വേരിയന്റിന്റെ വിതരണം മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

10.25 ഇഞ്ച് ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് പോലുള്ള ഫീച്ചറുകളോടെയാണ് ഈ എസ്യുവി വരുന്നത്. വിഷന്‍ എക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA എന്നറിയപ്പെടുന്ന മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍, ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രൊസസര്‍, 24 GB റാം, 128 GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിന് ലഭിക്കുന്നു. മഹീന്ദ്ര സിനിമാസ്‌കോപ്പ് കോക്ക്പിറ്റ് എന്ന് വിളിക്കുന്ന മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് ഡാഷ്‌ബോര്‍ഡില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദം നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ മഹീന്ദ്ര രണ്ട് സ്‌ക്രീനുകളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. 7 എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്യുവി യിലെ മറ്റ് ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW