-->
എംജി ഇപ്പോഴിതാ ഏപ്രില്‍ മാസത്തേക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രിക്, ICE എഞ്ചിന്‍ മോഡല്‍ നിരയില്‍ 3.92 ലക്ഷം രൂപ വരെയുള്ള വമ്പിച്ച ആനുകൂല്യങ്ങളാണ് ഈ മാസം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൈക്രോ ഇലക്ട്രിക് കാറിന്റെ 2024 മോഡല്‍ ഇയറുകളിലാണ് എംജി വന്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവിയുടെ എക്‌സ്‌ക്ലൂസീവ് വേരിയന്റിന് മൊത്തം 45,000 രൂപ വരെ ലാഭിക്കാനാവും. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ ലോയല്‍റ്റി ബോണസ്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
അതേസമയം കോമെറ്റ് ഇവിയുടെ എക്‌സൈറ്റ്, 100-ഇയര്‍ എഡിഷന്‍ എന്നിവയുള്‍പ്പെടെയുള്ള മിഡ് വേരിയന്റുകള്‍ക്ക് 35,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങളും 2025 ഏപ്രില്‍ മാസം ഉപയോഗപ്പെടുത്താനാവുമെന്നും എംജി മോട്ടോര്‍ പറയുന്നു. അതേസമയം കാറിന്റെ 2025 മോഡലുകളാണ് നിങ്ങള്‍ നോക്കുന്നതെങ്കിലും തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 35,000 മുതല്‍ 40,000 രൂപ വരെ ഓഫറുകള്‍ ഇതിലും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മോഡല്‍ 4.99 ലക്ഷം രൂപ എന്ന മത്സരാധിഷ്ഠിത വില നിര്‍ണയത്തോടെയാണ് വരുന്നത്. ബാറ്ററി-ആസ്-എ-സര്‍വീസ് ഓപ്ഷന് കീഴിലാണ് ഈ വില വരുന്നത് എന്നതിനാല്‍ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപ അധികം നല്‍കുകയും വേണം. കമ്പനി 8 വര്‍ഷം അല്ലെങ്കില്‍ 1.20 ലക്ഷം കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയാണ് കാറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.
എംജി ആസ്റ്ററിലേക്ക് വന്നാല്‍ മിഡ്-സൈസ് എസ്യുവിയുടെ 2024 യൂണിറ്റുകള്‍ക്ക് 1.45 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഏപ്രില്‍ മാസത്തേക്കായി ഒരുക്കിവെച്ചിരിക്കുന്നത്. സാവി പ്രോ ടര്‍ബോ ഓട്ടോമാറ്റിക് വേരിയന്റിന് 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് ലഭിക്കുക. മറുവശത്ത് സ്പ്രിന്റ്, സെലക്ട് എന്നിവയുള്‍പ്പെടെ താഴ്ന്ന വേരിയന്റുകള്‍ക്ക് 35,000 രൂപ വരെ ഡിസ്‌കൗണ്ടുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ആസ്റ്ററിന്റെ 2025 മോഡലുകള്‍ക്ക് 70,000 രൂപ വരെ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഇനി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എസ്യുവികളിലേക്ക് നോക്കിയാല്‍ ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് ഓഫറുകളാണ് ഇരുമോഡലുകളിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹെക്ടര്‍ പ്ലസ് 6 സീറ്ററിന്റെ ഷാര്‍പ്പ് പ്രോ വകഭേദം തെരഞ്ഞെടുക്കുന്നവര്‍ക്ക് 3.92 ലക്ഷം രൂപയോളം ലാഭിക്കാനാവും. അതേസമയം ഹെക്ടര്‍ 5 സീറ്ററിന് 3.73 ലക്ഷം രൂപയും ഹെക്ടര്‍ പ്ലസ് 7 സീറ്ററിന് സ്മാര്‍ട്ട് വേരിയന്റിന് 1.95 ലക്ഷം രൂപയും ഓഫര്‍ ഇട്ടിട്ടുണ്ട്. ഇവ കൂടാതെ ഈ എസ്യുവികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 20,000 രൂപയാണ് ലോയല്‍റ്റി ബോണസായി ഉപയോഗപ്പെടുത്താനാവുക. കൂടാതെ 10,000 മുതല്‍ 15,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കിട്ടും.മോഡലിനെയും ഡീലര്‍ഷിപ്പിനെയും ആശ്രയിച്ച് എംജി 10,000 രൂപ മുതല്‍ 90,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് എംജി ഹെക്ടര്‍ സീരീസ് വാഗ്ദാനം ചെയ്യുന്നത്.