കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിൽ വന്ന ഇടതുസർക്കാരാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത്തിലാക്കാന്‍ കിഫ്ബിയെ ഉപയോഗിച്ചത്.

Chithara GHSS
ഇപ്പോൾ കേരളത്തിന്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ നടക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും വികസന പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

Ayur Ithikara road
സംസ്ഥാനത്ത് വികസനത്തിന് പുതിയ ഊന്നൽ നൽകുന്ന കിഫ്‌ബിയിലൂടെ ചടയമംഗലം മണ്ഡലത്തിൽ പൂർത്തിയാകുന്നത് ഒട്ടേറെ പദ്ധതികൾ. കേരളത്തിന്റെ അടിത്തട്ട് മുതൽ വികസനം എത്തിക്കുന്ന പദ്ധതിയാണ് കിഫ്ബിയെന്ന് ചടയമംഗലത്തെ പ്രതിനിധീകരിക്കുന്ന മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

CRC Nilamel
ചടയമംഗലം പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി 11.75 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സബ് രജിസ്ട്രാർ ഓഫീസിനായി 8.20 കോടിയാണ് മന്ത്രി അനുവദിച്ചത്.

Isolation ward Chadayamangalam
കടക്കൽ മാർക്കറ്റ് പുതുക്കി പണിയുന്നതിനായി 3.73 കോടി കിഫ്ബി നൽകിയിട്ടുണ്ടെന്നും നിർമാണം ആരംഭിച്ചെന്നും ചിഞ്ചു റാണി പറയുന്നു. അമ്പലംകുന്ന് റോഡ് വിള പോരയിടം റോഡ് വികസനത്തിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ഗവൺമെന്‍റ് സ്കൂളുകളുടെ വികസനത്തിനയും കെട്ടിട നിർമാണത്തിനുമായി ഓരോ കോടി വെച്ചും കുമ്മിൾ സർക്കാർ ഹൈസ്കൾ കെട്ടിട നിർമാണത്തിന് മൂന്ന് കോടിയുമാണ് മാറ്റിയത്.

Gups NIlamel
കടക്കൽ യുപിസ്കൂളിനു, ജിഎച്ച്എസ്. തേവന്നൂർ, ജിഎച്.എസ്സ് കരുവന്നൂർ എന്നീ സ്കൂളുകൾക്കെല്ലാം മൂന്ന് കോടി വെച്ച് നൽകിയെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ കീഴിലുള്ള വികസനങ്ങളിലൂടെ കേരളം വന്‍വികസനകളകുതിപ്പാണ് നടത്തുന്നത്.
കിഫ്ബി മികവില്‍ ചടയമംഗലത്തെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി മന്ത്രി ജെ. ചിഞ്ചുറാണി സംസാരിക്കുന്നു...