-->
ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) ദോഹയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കായി ഈദാഘോഷം സംഘടിപ്പിച്ചു. പെരുന്നാള്‍ ദിനത്തില്‍ കോര്‍ണിഷില്‍ ഒത്തു കൂടിയ നൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌നേഹ സമ്മാനമായി
ഈദ് ഭക്ഷണകിറ്റുകള്‍ നല്‍കി.
ചടങ്ങില്‍ ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഈദാശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദിയും പറഞ്ഞു
ഐ.സി.ബി.എഫ്. മത്സ്യത്തൊഴിലാളി ലേബര്‍ വിഭാഗം തലവന്‍ ശങ്കര്‍ ഗൗഡ് കോ ഓര്‍ഡിനേറ്റ് ചെയ്ത പരിപാടിക്ക് എം..സി. മെമ്പര്‍ മാരായ അമര്‍ വീര്‍ സിംഗ്, ഇര്‍ഫാന്‍ അന്‍സാരി, മിനി സിബി. എന്നിവര്‍ നേതൃത്വം നല്‍കി .
ഷഫീക്ക് അറക്കല്‍