-->
ദോഹ: പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ മഞ്ജരിയുടെ സ്റ്റേജ് ഷോ Zeal-it ഈവന്റ്‌സ് സംഘടിപ്പിക്കുന്ന മഞ്ജരി ലൈവ് ഇന്‍ കണ്‍സേര്‍ട്ട് 'രാഗ നിലാവ്' ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍സെന്ററിലെ എക്സിബിഷന്‍ ഹാളില്‍ഏപ്രില്‍ 11 ന് വെള്ളിയാഴ്ച വൈകുന്നേരം നടക്കും.രതീഷ് മാത്രാടനന്‍ സംവിധാനം ചെയ്യുന്ന നാലുമണിക്കൂര്‍ നീളുന്ന 'രാഗ നിലാവ് സ്റ്റേജ് ഷോയില്‍ മഞ്ജരിയോടൊപ്പം പിന്നണിഗായകന്‍ അശ്വിനും ആലാപന മാധുര്യവുമായി വേദിയിലെത്തും. സിനിമാതാരം അനഘ നാരായണന്റെ
നൃത്തവുംഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം വിപിന്‍ ബാലന്റെ സ്‌കിറ്റുകളും വേറിട്ട അനുഭവമാകും.
ഖത്തറിലെ സുപരിചിതരായ കലാകാരികളുടെ വൈവിധ്യ മാര്‍ന്നനൃത്തകലാ വിരുന്നും അരങ്ങുണര്‍ത്തും.
പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സിലൂടെ ലഭിക്കും. 30088387,74794034 എന്നീ നമ്പറുകളിലൂടെയുംബന്ധപെടാവുന്നതാണ്
ഷഫീക് അറക്കല്‍