Friday, March 20, 2026 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 01.25 PM

കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

found, dead

തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽനിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷംവീവീട്ടിൽ അനിൽകുമാർ-മായ ദമ്പതികളുടെ മകൻ അർജുനെ (14)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അർജുനെ കാണാതായത്. കൂട്ടുകാർക്കൊപ്പം കളിച്ചശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും അർജുനെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപം മറ്റൊരു പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിരപ്പൻകോട് ഹൈസ്കുളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അർജുൻ. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

Ads by Google
Ads by Google
TRENDING NOW