-->
ആലപ്പുഴ:അവധിക്കാലം ചെലവഴിക്കാൻ അമ്മയുടെ വീട്ടിലെത്തിയ ആറുവയസ്സുകാരന്‍ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചു.
തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് (6) മരിച്ചത്. തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മാവേലിക്കര ചെട്ടികുളങ്ങര കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടുമുറ്റത്താണ് സംഭവം. ശ്യാമയുടെ പിതാവ് ശിവാനന്ദന്റെ സഹോദരനാണ് രാജൻ. രണ്ടു വീടുകളും ഒരേ വളപ്പിലാണ്. രാജന്റെ വീടിന്റെ ഭിത്തിയോടു ചേർന്നു മണ്ണില്‍ കുഴിയാനകളെ പിടിച്ചു കളിക്കുമ്പോഴാണു സംഭവം.