Friday, March 20, 2026 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 10.31 AM

പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങി; തൃശൂർ മണ്ണുത്തിയിൽ യുവാവ് കാറിടിച്ചു മരിച്ചു

dies, car

തൃശൂര്‍: മണ്ണുത്തിയില്‍ റോഡില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.

മണ്ണുത്തി റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ബൈക്ക് യാത്രികനായ സിജോയുടെ ശ്രമം. ഇതിനായി ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സിജോയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

Ads by Google
Ads by Google
TRENDING NOW