Thursday, March 12, 2026 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 08.56 AM

കനിമ പാട്ടിന് തകര്‍പ്പന്‍ ഡാന്‍സുമായി വിജയ് മാധവും ദേവികയും; വീഡിയോ

over, with

വിവാഹശേഷമാണ് വിജയ് മാധവും ദേവിക നമ്പ്യാരും യുട്യൂബ് ചാനലില്‍ സജീവമായി തുടങ്ങിയത്. തങ്ങളുടെ നിത്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം വ്‌ലോഗായി പങ്കിടാറുള്ള ഇരുവരും പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. റെട്രോ എന്ന സൂര്യയുടെ സിനിമയിലെ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങ്ങായ കനിമ എന്ന പാട്ടിന് ഇരുവരും ചേര്‍ന്ന് ഹുക്ക് സ്റ്റെപ്പ് ചെയ്യുന്നതാണ് പുതിയ വീഡിയോ.

ദേവിക അഭിനേത്രി എന്നതിലുപരി നര്‍ത്തകി കൂടിയാണ്. അതുകൊണ്ട് തന്നെ ദേവിക റീല്‍ വീഡിയോകള്‍ക്ക് നൃത്തം ചെയ്യുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്തവണ ദേവികയ്‌ക്കൊപ്പം വൈറല്‍ ഗാനത്തിന് വിജയ് മാധവും ഡാന്‍സ് കളിച്ചുവെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ആരാധകരോട് കുറിപ്പിലൂടെ മുന്‍കൂര്‍ ജാമ്യമൊക്കെ എടുത്താണ് വിജയ് വീഡിയോ പങ്കുവെച്ചത്. ഡാന്‍സ് ഞാന്‍ പഠിക്കാന്‍ തുടങ്ങിയേയുള്ളൂ...ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം... എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ എന്ന രസകരമായ ക്യാപ്ഷനാണ് വിജയ് വീഡിയോയ്ക്ക് നല്‍കിയത്. ദേവികയാണ് മുന്നില്‍ നിന്ന് വിജയിയെ നയിക്കുന്നത്.

വിജയ് മാധവിന്റെ ക്യൂട്ട് വേര്‍ഷന്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ദേവിക നന്നായി ഡാന്‍സ് കളിച്ചുവെങ്കിലും ശ്രദ്ധ മുഴുവന്‍ വിജയിയിലായിരുന്നുവെന്നാണ് ഏറെയും കമന്റുകള്‍.

വിജയി ഒത്തിരി മാറിപ്പോയി. നാല് പേരോടും സ്‌നേഹം മാത്രം, വിജയ് നല്ല ഡാന്‍സറും ആണല്ലോ, ഡാന്‍സ് അറിയില്ലെങ്കിലും കാണിച്ച് കൊടുക്കണം, തുടര്‍ന്നും ഡാന്‍സ് റീല്‍ പ്രതീക്ഷിക്കുന്നു എന്നിങ്ങനെയാണ് കമന്റുകള്‍. നിരവധി പേരാണ് ഇരുവരോടുമുള്ള സ്‌നേഹം അറിയിച്ച് എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW