-->
സിനിമയില്‍ വയലന്‍സും ആക്ഷന്‍ രംഗങ്ങളും ക്രമാതീതമായി കൂടുന്നുവെന്ന് അടുത്തിടെയായി ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കുന്നുണ്ട്. സമൂഹത്തെ അത് മോശമായി ബാധിക്കുന്നുണ്ടെന്നും പരമാവധി അത്തരം സിനിമകള്‍ ഒഴിവാക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ടിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്കയും അത്തരമൊരു ചിത്രമാണോയെന്ന് പല പ്രേക്ഷകരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ബസൂക്കയില്‍ ഒരു സുപ്രധാന കഥാപാത്രം ചെയ്യുന്ന അഭിനേതാവും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ്. ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സിദ്ധാർത്ഥ് ഭരതനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബസൂക്കയുടെ ഷൂട്ടിങ് ആണ് ആദ്യം പൂർത്തിയായതെന്നും പിന്നീടാണ് ഭ്രമയുഗം ചിത്രീകരിച്ചതെന്നും പറയുകയാണ് സിദ്ധാർത്ഥ്. കൂടാതെ ബസൂക്കയുടെ പ്രമേയത്തെ കുറിച്ചും മലയാള സിനിമകളിലെ വയലൻസിനെ കുറിച്ചും താരം സംസാരിക്കുകയാണ്.
‘‘തലയ്ക്കടിച്ചുകൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക പോലുള്ള പരിപാടിയൊന്നും ബസൂക്കയിലില്ലെന്ന് സിദ്ധാർത്ഥ് പറയുന്നു. ഇപ്പോഴത്തെ ട്രെൻഡ് അത്തരം സിനിമകളാണല്ലോ. മനുഷ്യരെ കൊല്ലാത്ത ഒരു ത്രില്ലർ സിനിമയാണ് ബസൂക്കയെന്നും, എന്നിരുന്നാലും ഒരു മോസ് ആൻഡ് ക്യാറ്റ് പരിപാടി ചിത്രത്തില്‍ ഉണ്ട്. ഒരു ആക്ഷൻ ബേസ്ഡ് ത്രില്ലർ ടൈപ്പ് ചിത്രമാണ് ബസൂക്ക. അതിനകത്ത് ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഒക്കെ ഉണ്ട്. പിന്നെ പ്രധാനമായി ഇതില്‍ ആരേയും കൊല്ലുന്നില്ല. മനുഷ്യരെ കൊല്ലാത്ത ഒരു ത്രില്ലർ ചിത്രമാണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ വയലൻസ് ആണല്ലോ ഒരു ട്രെൻഡ്. തലയ്ക്കടിച്ചു കൊല്ലുക, ഗർഭിണികളെ ഉപദ്രവിക്കുക തുടങ്ങിയ പരിപാടിയൊന്നും ഇതിലില്ല.
എന്നാല്‍ ഇതൊരു ആക്ഷൻ ബേസ്ഡ് ത്രില്ലർ ആണ്. പിടിക്കുമോ പിടിക്കപ്പെടാതിരിക്കുമോ എന്ന തരത്തിലുള്ള ഒരു ക്യാറ്റ് ആൻ മോസ് ഗെയിം. സിനിമയില്‍ ഒത്തിരി ഗ്രിപ്പിങ് സീക്വൻസസ് ഉണ്ട്. പിന്നെ മമ്മൂക്ക - ഗൗതം വാസുദേവ് സാർ കോമ്പോ തന്നെയാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ച മറ്റൊരു ഘടകം.
മമ്മൂക്കയുമായുള്ള കോമ്പിനേഷൻ വരുന്ന എന്റെ ആദ്യ ചിത്രം ബസൂക്കയാണ്. ഇത് തുടങ്ങിയ ശേഷമാണ് ഭ്രമയുഗത്തിലേക്ക് പോയത്. ശരിക്കും ഞാൻ എക്‌സൈറ്റഡ് ആയിരുന്നു. അതുപോലെ കുറച്ച് ടെൻഷനൊക്കെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പുള്ളിയുടെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന കാര്യത്തിലൊക്കെ. പിന്നെ അതങ്ങനെ ഈസ് ആയിപ്പോയി. ഇതിന് പിന്നാലെ ഭ്രമയുഗം കൂടി വന്നപ്പോള്‍ അത് കുറച്ചുകൂടി ഹെല്‍പ് ചെയ്തു...’’ സിദ്ധാർത്ഥ് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.