Saturday, March 14, 2026 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 02.35 PM

മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സര്‍ക്കാരാണ്; രമേശ് ചെന്നിത്തല

uploads/news/2025/04/774585/ramesh.gif

മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് ഇത് പരിഹരിക്കാനായി കഴിയുമായിരുന്നു. വിഷയം പരിഹരിക്കാനായി ഗവണ്‍മെന്റാണ് ശ്രമിക്കേണ്ടത്.

മുനമ്പം വിഷയത്തില്‍ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വര്‍ഗീയശക്തികള്‍ക്ക് മുതലെടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഇനിയെങ്കിലും ഒഴിവാക്കണം.

ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണം. ഐഎന്‍ടിയുസിക്ക് ഒരു നിലപാട് പാര്‍ട്ടിക്ക് മറ്റൊരു നിലപാട് ഈ രീതിയില്‍ പോകാന്‍ കഴിയില്ല.

Ads by Google
Ads by Google
TRENDING NOW