Saturday, March 14, 2026 Last Updated 22 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 10.29 AM

ഡേറ്റാ ചോര്‍ച്ചാ വിവാദം: കത്ത് പുറത്തുവിട്ട് ചെന്നിത്തല ; വിവരങ്ങള്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ആക്ഷേപം

uploads/news/2026/02/827149/ramesh-chennithala.jpg

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡേറ്റാ ചോര്‍ച്ചാ വിവാദത്തില്‍ സ്പാര്‍ക്കില്‍ നിന്നും സര്‍ക്കാര്‍ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ സീതാറാം സാംബശിവറാവു സ്പാര്‍ക്കിന് നല്‍കിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു.

സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരേ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.സ്മാര്‍ട്ടില്‍ നിന്നും വിവരം നല്‍കാനായിരുന്നു ആവശ്യം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 ന് എഴുതിയ കത്തില്‍ കേരളത്തിലെ എല്ലാ ഉദേ്യാഗസ്ഥരുടേയും ഫോണ്‍നമ്പര്‍, പേര്, ലിംഗം, വയസ്, വകുപ്പ്, പഞ്ചായത്ത്, വാര്‍ഡ് അടക്കം എല്ലാ വിവരങ്ങളും കൈമാറണമെന്ന് പറഞ്ഞിട്ടുണ്ടെന്നും 2026 ഫെബ്രുവരി 12 ന് മുമ്പായി തന്നെ പിആര്‍ഡിയ്ക്ക് നല്‍കണമെന്നുമാണ് ആവശ്യം.

അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്നും ഇതില്‍ വലിയ നിയമലംഘനം ഉണ്ടെന്നും പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. നടപടിയെ കഴിഞ്ഞ ദിവസം കേരളാഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW