Tuesday, March 10, 2026 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 12.52 PM

പഴങ്ങളും പച്ചക്കറികളുമൊക്കെ ചീത്തയാകാതെ കൂടുതല്‍ കാലം ഇരിയ്ക്കാന്‍ ഈ മാര്‍ഗങ്ങള്‍ നോക്കൂ

store

പഴങ്ങളും പച്ചക്കറികളുമൊക്കെ ചീത്തയാകാതെ കൂടുതല്‍ കാലം ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യകിച്ച് മുറിച്ച ശേഷം ബാക്കിയാകുന്ന പഴങ്ങള്‍. അരിഞ്ഞ ശേഷം ബാക്കി വരുന്ന പച്ചക്കറികളൊക്കെ കുറച്ച് നാള്‍ ഇരിയ്ക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പുറത്ത് തുറന്നു വെച്ചാല്‍ വായുവും സൂക്ഷ്മാണുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ പെട്ടെന്ന് കേടായിപ്പോകും. ഫ്രിജിന്റെ അകത്ത് നേരിട്ട് കയറ്റിവച്ചാലോ, പുതുമ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ. ഈ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം....

* മുറിച്ച പഴങ്ങളും പച്ചക്കറികളും വെള്ളത്തില്‍ സൂക്ഷിക്കുന്നത് വിരോധാഭാസമായി തോന്നുമെങ്കിലും, കാരറ്റ്, സെലറി, ഉരുളക്കിഴങ്ങ് തുടങ്ങിയ കടുപ്പമുള്ള പച്ചക്കറികള്‍ മുറിച്ചതിനുശേഷം അവയുടെ പുതുമ കളയാതെ സൂക്ഷിക്കാന്‍ ഇത് ഒരു മികച്ച മാര്‍ഗമാണ്. വാവട്ടമുള്ള ഒരു കുപ്പിക്കുള്ളില്‍ വെള്ളം നിറച്ച ശേഷം, ഇവ അതിലേക്കിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

* ബെറികള്‍, കോണ്‍, പീസ് തുടങ്ങിയ മുറിച്ച പഴങ്ങളും പച്ചക്കറികളും ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്നത് സൂക്ഷ്മജീവികളുടെ വളര്‍ച്ചയെയും കേടാകുന്നതിലേക്ക് നയിക്കുന്ന എന്‍സൈമാറ്റിക് പ്രതിപ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കുന്നു.

* സാലഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇലകളും സ്‌ട്രോബെറി, ബെല്‍ പെപ്പര്‍ മുതലായവയും സൂക്ഷിക്കാന്‍ ഏറ്റവും നല്ല വഴി അവ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ്, ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിനുള്ളിലാക്കി സൂക്ഷിക്കുക. ടവലുകള്‍ ഈര്‍പ്പം അകറ്റി നിര്‍ത്തുകയും കണ്ടെയ്‌നര്‍ ഇവ കേടാകുന്നത് തടയുകയും ചെയ്യുന്നു.

* പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കാനായി അവശ്യ എണ്ണകള്‍ പോലുള്ള പ്രകൃതിദത്ത ആന്റി മൈക്രോബയല്‍ ഏജന്റുകള്‍ ഉപയോഗിക്കാം. റോസ്‌മേരി, ഓറഗാനോ, തൈം തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നുള്ള അവശ്യ എണ്ണകള്‍ക്ക് ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ഇവ സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ തടയുന്നതിനായി ഉപയോഗിക്കാം.

* ഫ്രീസറില്‍ വയ്ക്കുമ്പോള്‍ വായു കടക്കാത്ത പാത്രങ്ങള്‍ ഉപയോഗിക്കുന്നത് വായുവുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും ഓക്‌സീകരണവും ഈര്‍പ്പ നഷ്ടവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് പച്ചക്കറികളുടെയും പഴങ്ങളുടെയും ഘടന, നിറം, പോഷകമൂല്യം എന്നിവ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

Ads by Google
Ads by Google
TRENDING NOW