Saturday, March 14, 2026 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 01.44 PM

5000 രൂപ ഡിസ്‌കൗണ്ടില്‍ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ സ്വന്തമാക്കാം

xiaomi-15

ഷവോമി കഴിഞ്ഞ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഷവോമി 15 സീരീസിലെ സ്റ്റാന്റേഡ് മോഡലായ ഷവോമി 15 (Xiaomi 15) ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഷവോമി 15 അള്‍ട്രയുടെ 12GB + 512GB സിംഗിള്‍ മോഡലിന് 64,999 രൂപയാണ് വില. എന്നാല്‍ ലോഞ്ച് ഓഫര്‍ പ്രമാണിച്ച് 5000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ 59999 രൂപ പ്രാരംഭ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. ആമസോണിലും ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്. കൂടാതെ ഷവോമി റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകള്‍ ലഭ്യമാകുക

ഷവോമി 15 അള്‍ട്രയുടെ പ്രധാന ഫീച്ചറുകള്‍ - അഡ്രിനോ 830 GPU ഉള്ള ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്. 1-120Hz വേരിയബിള്‍ റിഫ്രഷ് റേറ്റ ഉള്ള 6.73-ഇഞ്ച് (3100 x 1440 പിക്‌സലുകള്‍) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 5,000,000:1 (മിനിറ്റ്) കോണ്‍ട്രാസ്റ്റ് റേഷ്യോ, HDR10+, ഡോള്‍ബി വിഷന്‍, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീല്‍ഡ് ഗ്ലാസ് 2.0 എന്നിവ ഇതിലുണ്ട്. പെര്‍ഫോമന്‍സ് മികച്ചതാക്കാന്‍ 16GB LPPDDR5x റാം, UFS 4.1 സ്റ്റോറേജ് എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. അതിശക്തമായ ക്യാമറ സജ്ജീകരണമാണ് ഈ അള്‍ട്ര മോഡലിലുള്ളത് എന്ന് ഷവോമി പറയുന്നു.

ഉപയോക്താവിന്റെ ഫോട്ടോഗ്രഫി മോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇതിലെ ക്യാമറ യൂണിറ്റിന് കഴിയുമെന്ന് പറയപ്പെടുന്നു. ഫോട്ടോഗ്രാഫിക്കായി 4 ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 50-മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 70mm ടെലിഫോട്ടോ ലെന്‍സ്, സാംസങ്ങിന്റെ 200-മെഗാപിക്‌സല്‍ HP9 സെന്‍സര്‍ നല്‍കുന്ന 100mm സൂം ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 80W വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുള്ള 5410mAh ബാറ്ററിയാണ് അള്‍ട്ര മോഡലില്‍ ഉള്ളത്. 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-സി 3.2 ജെന്‍ 2, NFC, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഫീച്ചറുകളും ഉണ്ട്. ക്രോം സില്‍വര്‍ നിറത്തില്‍ ആണ് ലഭ്യമാകുക.

Ads by Google
Ads by Google
TRENDING NOW