-->
നത്തിങ്ങിന്റെ സബ് ബ്രാന്‍ഡായ സിഎംഎഫ് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി പുറത്തിറക്കാന്‍ പോകുന്നു. ട്വിറ്ററിലെ തങ്ങളുടെ അക്കൗണ്ടിലൂടെ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടു. ഒരു പെര്‍ഫെക്റ്റ് ഷോട്ട് തിരയുകയാണ്', ''കമിങ് സൂണ്‍'' എന്ന അടിക്കുറുപ്പോടെയാണ് നത്തിങ് പുതിയ ടീസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീസറില്‍ കാണിച്ചിരിക്കുന്ന ഫോണിന് പരിചിതമായ ഒരു ഡിസൈനും ഓറഞ്ച് നിറവും ആണ് കാണുന്നത്. ഫ്‌ലിപ്കാര്‍ട്ട് ലാന്‍ഡിംഗ് പേജില്‍ സ്റ്റാറ്റിക്ക് ഭാഷയില്‍ അതേ ചിത്രം തന്നെയാണ് നല്‍കിയിരിക്കുന്നത്.
കസ്റ്റമൈസ് ചെയ്യാവുന്ന ബാക്ക് കവറും ലാനിയാര്‍ഡും മറ്റ് ആക്സസറികളും ഘടിപ്പിക്കുന്നതിനുള്ള സ്‌ക്രൂവും വരാന്‍ പോകുന്ന ഫോണിലും ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഇതിലെ സ്‌ക്രീനിന്റെ വലുപ്പം ഏകദേശം 6.3 ഇഞ്ച് ആയിരിക്കും, സിഎംഎഫ് ഫോണ്‍ 1ലെ 6.67 ഇഞ്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അല്‍പ്പം ചെറുതാണ്. ഇപ്പോള്‍ ടീസര്‍ പുറത്തുവന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ - ഏപ്രില്‍ അവസാനത്തോടെ - ലോഞ്ച് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോണിന് പുറമേ, മറ്റ് മൂന്ന് ഡിവൈസുകളും സിഎംഎഫ് ഉടന്‍ പുറത്തിറക്കും, അതില്‍ TWS ഇയര്‍ബഡുകള്‍, സ്മാര്‍ട്ട് വാച്ച്, കഴിഞ്ഞ വര്‍ഷത്തെ മോഡലുകളുടെ പിന്‍ഗാമിയായി ഒരു നെക്ക്ബാന്‍ഡ് ഹെഡ്സെറ്റ് എന്നിവ പോലുള്ള ആക്സസറികള്‍ ഉണ്ടാകും.
സിഎംഎഫിന്റെ ആദ്യ ഫോണ്‍ (CMF by Nothing Phone 1) ഇന്ത്യയില്‍ മികച്ച അഭിപ്രായം നേടിയ മോഡലാണ്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡല്‍ എന്ന നിലയിലാണ് സിഎംഎഫ് ഫോണ്‍ 1 ശ്രദ്ധനേടിയത്. ഇത് ഇപ്പോള്‍ 15,999 രൂപ വിലയില്‍ ആണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.