Wednesday, March 11, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 01.42 PM

അയോണിക് 6 ഇവിയുടെ മുഖം മിനുക്കി അവതരിപ്പിച്ച് ഹ്യുണ്ടായി

hyundai-

ഹ്യുണ്ടായി സിയോള്‍ മോട്ടോര്‍ ഷോ 2025 -ല്‍ അയോണിക് 6 ഇവിയുടെ മുഖം മിനുക്കി അവതരിപ്പിച്ചിരിക്കുകയാണ്. പവറിലും പെര്‍ഫോമന്‍സിലും വ്യത്യാസം ഇല്ലെങ്കിലും ഇവിയുടെ ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീലുകള്‍, അതിനൊപ്പം റിയര്‍ സ്‌പോയിലറും കമ്പനി മാറ്റിയിട്ടുണ്ട്. ഇവിയുടെ അകത്തേക്ക് കയറിയാല്‍ ഒരു റീഡിസൈന്‍ ചെയ്ത സ്റ്റീയറിങ്ങ് വീലും, അത് പോലെ തന്നെ വലിയ ക്ലൈമറ്റ് കണ്‍ട്രോള്‍ ഡിസ്‌പ്ലേ എന്നിവയെല്ലാമാണ് മാറ്റങ്ങള്‍.

2025 ഡിസംബറോടെ അയോണിക് 6 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഫ്രണ്ട് ഫാസിയയില്‍ ഹ്യുണ്ടായി എലന്‍ട്ര എന്ന മോഡലിന്റെ സാമ്യം ഉള്ളതായി തോന്നാം. നിലവില്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത് നിലവിലെ മോഡല്‍ RWD, AWD പതിപ്പുകളില്‍ 53kWh, 77.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ലഭിക്കുന്നത്. എന്നാല്‍ ഓള്‍ വീല്‍ ഡ്രൈവില്‍ 320hp വരെ പവര്‍ ഉത്പാദിപ്പിക്കുന്ന ഈ EV 600 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്.

അയോണിക് 5 ഇലക്ട്രിക് കാറിന് 46.05 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സമര്‍പ്പിത പ്ലാറ്റ്ഫോമായ E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് അയോണിക് 5. പുതിയ പാരാമെട്രിക് പിക്സല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

Ads by Google
Ads by Google
TRENDING NOW