-->
ഒട്ടാവ: കാനഡയിലെ ഒട്ടാവയിലെ റോക്ക്ലാന്‍ഡിന് സമീപം ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു. ഇയാള്‍ ഇന്ത്യന്‍ പൗരനാണെന്ന് കാനഡയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചെങ്കിലും പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന്റെ കാരണവും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മരിച്ചയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ പ്രദേശത്തു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.