Sunday, March 15, 2026 Last Updated 36 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 11.49 AM

പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് പ്രതിഫല വിവരം തേടി ; പിഴ ചുമത്തി നോട്ടീസും നല്‍കി

uploads/news/2025/04/774197/prithviraj.jpg

തിരുവനന്തപുരം: സിനിമാ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. നികുതിയടയ്ക്കുന്നതില്‍ നടന്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയ ആദായനികുതിവകുപ്പ് നടന് പിഴയും ചുമത്തിയതായിട്ടാണ് വിവരം.

മുന്‍ സിനിമകളുടെ പ്രതിഫല വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈ മാസം തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണ മെന്നാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ജനഗണ മന, കടുവ, ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് നടന്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. മൂന്ന് സിനിമകളുടെയും സഹനിര്‍മ്മാതാവായിരുന്നു.

കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതേസമയം ഇത് എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ടല്ല. കഴിഞ്ഞ മാര്‍ച്ച് 29 ന് എംപുരാന്‍ സിനിമ ഇറങ്ങി രണ്ടാം ദിവസമാണ് നോട്ടീസ് നല്‍കിയത്. 2022 ലും പരിശോധന നടത്തിയിരുന്നു. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെതെന്ന് ആദായനികുതി വിഭാഗം വ്യക്തമാക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW