-->
പാലക്കാട്: പാലക്കാട് ഒഡീഷ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. ടാറ്റാ നഗര്‍ എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശിയായ വെട്രിവേല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തുകയായിരുന്നു. പാലക്കാട് നോര്‍ത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.