Saturday, March 14, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 10.25 AM

‘സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍’; യൂട്യൂബ് വ്‌ളോഗേഴ്‌സിനോട് പൊട്ടിത്തെറിച്ച് നടി വീണ നായര്‍

veena-nair

വിവാഹവിരുന്നിനു ശേഷം മടങ്ങുന്നതിനിടെ യൂട്യൂബ് വ്‌ളോഗേഴ്‌സിനോട് ദേഷ്യപ്പെട്ട് ഗൗരി ശങ്കരം നടി വീണ നായര്‍. വിവാഹ റിസപ്ഷനുശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ‘കാറില്‍ കയറിയിട്ട് കരയൂ’ എന്നു പറഞ്ഞ യൂട്യൂബ് ചാനല്‍ പ്രതിനിധിയോടാണ് നടി രോഷം പ്രകടിപ്പിച്ചത്. ‘സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍ ’എന്നാണ് വീണ പറഞ്ഞത്. തുടര്‍ന്ന് വ്‌ളോഗേഴ്‌സിന് മുഖം കൊടുക്കാതെ വീണ മടങ്ങുകയായിരുന്നു.

വീഡിയോ വൈറലായതോടെ നടിയെ പിന്തുണച്ചും വിമര്‍ശിച്ചും ആളുകളെത്തി. ‘തീരെ അഹങ്കാരമില്ലാത്ത കുട്ടി, ഭാവി എന്താകുവോ, അഹങ്കാരത്തിന് കയ്യും കാലും വെച്ച പെണ്ണ് ’എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ വീണ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നാണ് ചിലര്‍ പറയുന്നത്. വിവാഹ ദിവസം ഇതുപോലെയുളള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാല്‍ ഇങ്ങനെതന്നെയാകണം മറുപടിയെന്നു നടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

ആകാശഗംഗ യുടെ രണ്ടാം ഭാഗത്തിലൂടെ സിനിമയിലെത്തിയ വീണ ഗൗരീശങ്കരം എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വൈഷ്ണവ് ആണ് വീണയുടെ വരന്‍. പ്രണയ വിലാസം എന്ന സിനിമയില്‍ റിഹാന എന്ന കഥാപാത്രമായും വീണ എത്തിയിരുന്നു.

Ads by Google
Saturday 05 Apr 2025 10.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW