-->
ഹൈദരാബാദിലെ ഒരു മാളില്‍ വച്ച് ഒരു ഇന്‍ഫ്‌ലുവന്‍സര്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇവിടെ ഒരു സ്റ്റോറിലുണ്ടായിരുന്ന വനിതാ ജീവനക്കാരിക്ക് നേരെ ഇന്‍ഫ്‌ളുവന്‍സര്‍ കോഫി വലിച്ചെറിയുന്നതിന്റെ വീഡിയോയായിരുന്നു ഇത്. ഇന്‍ഫ്‌ലുവന്‍സര്‍ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും. എന്നാല്‍, ഇപ്പോള്‍ വലിയ വിമര്‍ശനമാണ് ഈ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് നേരെ ഉയരുന്നത്. ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ആവശ്യപ്പെടുന്നത്.
ഹൈദരാബാദിലെ ഒരു മാളിലെ ഒരു സ്റ്റോറില്‍ കയറിയപ്പോള്‍ ഒരു വനിതാ ജീവനക്കാരി തന്നെ പരിഹസിച്ചുവെന്നാണ് ഷെയ്ഖ് മറിയം അലി അവകാശപ്പെടുന്നത്. എന്തിനാണ് ചിരിക്കുന്നതെന്ന് ജീവനക്കാരിയോട് ചോദിച്ചെങ്കിലും അവര്‍ അത് നിഷേധിച്ചുവെന്നും ഷെയ്ഖ് മറിയം അലി പറയുന്നു. മാത്രമല്ല, ജീവനക്കാരി തന്റെ കുട്ടികളോടും മോശമായി പെരുമാറി. ആ സമയത്താണ് ദേഷ്യം വന്ന് താന്‍ കാപ്പി കൗണ്ടറിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പറയുന്നത്. ഇതിന്റെ വീഡിയോയും ഇവര്‍ തന്നെ സ്വന്തം അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്റ്റോറിലെ ജീവനക്കാരിയെ അതില്‍ 'വിഡ്ഢി' എന്ന് വിളിക്കുന്നതും കേള്‍ക്കാം. ഒപ്പം ഫോളോവേഴ്‌സിനോട്, എല്ലാവരും തനിക്കൊപ്പം നില്‍ക്കണമെന്നും ജീവനക്കാരിയെ താനൊരു പാഠം പഠിപ്പിക്കും എന്നും പറയുന്നത് കേള്‍ക്കാം.
എന്നാല്‍, വീഡിയോ വൈറലായതോടെ ആളുകള്‍ ഷെയ്ഖ് മറിയം അലിക്ക് നേരെ തിരിയുകയായിരുന്നു. അവര്‍ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് മിക്കവരും പ്രതികരിച്ചത്. 'നിങ്ങള്‍ പറയുന്നു പെരുമാറ്റം മെച്ചപ്പെടുത്തണം എന്ന് നിങ്ങളുടെ പെരുമാറ്റം നോക്കൂ' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. 'ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതിനും അവര്‍ക്ക് നേരെ കോഫി വലിച്ചെറിഞ്ഞതിനും ഇവര്‍ക്കെതിരെ കേസ് കൊടുക്കണം' എന്നാണ് മറ്റ് ചിലര്‍ കമന്റ് നല്‍കിയത്.
This is just stupid. Girls like these should be banned from malls and sent to mental institutions. Shaikh Mariyam Ali thinks she owns the whole world and everyone works for her. pic.twitter.com/XZYwjbl3gX— Wokeflix (@wokeflix_) April 1, 2025