Wednesday, March 11, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 01.18 PM

മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങി ഓപ്പോ

oppo-

പോര്‍ട്രെയിറ്റ് ഷോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, വിപുലമായ ഒപ്റ്റിക്കല്‍ ഡിസൈന്‍, കമ്പ്യൂട്ടേഷണല്‍ കഴിവുകള്‍ എന്നിവ പ്രയോജനപ്പെടുത്തി മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഓപ്പോ. ഓപ്പോ തങ്ങളുടെ പുതിയ ഇമേജിംഗ് ബ്രാന്‍ഡായ Lumo ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 10 ന് ചൈനയില്‍ നടക്കുന്ന ഇവന്റില്‍ പുതിയ ഫൈന്‍ഡ് X8 സീരീസ് പുറത്തിറിക്കുമെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിനോടൊപ്പമാണ് ലൂമോയും അവതരിപ്പിക്കുന്നത്Lumo ഇമേജിംഗ് പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.

ഓപ്പോയുടെ മൊബൈല്‍ ഇമേജിംഗ് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ലൂമോ ഇമേജിംഗ് സിസ്റ്റം. വരാനിരിക്കുന്ന ഫൈന്‍ഡ് X8 സീരീസിനൊപ്പം ഈ പുതിയ സാങ്കേതികവിദ്യ അരങ്ങേറ്റം കുറിക്കും. പുതിയ അള്‍ട്രാ-ലൈറ്റ്-സെന്‍സിറ്റീവ് ഒപ്റ്റിക്കല്‍ സിസ്റ്റം, ഡാനിയന്‍ ഒറിജിനല്‍ കളര്‍ ലെന്‍സുകള്‍, കൃത്യമായ കളര്‍ റെന്‍ഡറിംഗിനായുള്ള നൂതനമായ പ്രോഎക്‌സ്ഡിആര്‍ സാങ്കേതികവിദ്യകള്‍ അടങ്ങിയതാണ് ലൂമോ ഇമേജിംഗ് സിസ്റ്റം. ചിത്രത്തിന്റെ ഗുണനിലവാരം, ക്യാമറ പ്രകടനം, ലെന്‍സ് നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് ശക്തമായ പിന്തുണ നല്‍കാനാണ് ഓപ്പോ ലക്ഷ്യമിടുന്നത്. പരമ്പരാഗത ക്യാമറ, ലെന്‍സ് ഡിസൈന്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഓപ്പോ പുതിയ ലൂമോ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ പുതിയ രൂപകല്‍പ്പന ക്യാമറയുടെ പ്രകടനത്തില്‍ വലിയൊരു വഴിത്തിരിവിന് കാരണമാകുമെന്ന് ഓപ്പോ വാഗ്ദാനം ചെയ്യുന്നു.

പോര്‍ട്രെയിറ്റ് ഫോട്ടോഗ്രഫി, നൈറ്റ് ഫോട്ടോഗ്രഫി എന്നിവയില്‍ നിലവില്‍ ഉപയോഗിക്കുന്ന ക്യാമറ ഘടനകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാണിക്കാനും ലൂമോ ഇമേജിങ് സിസ്റ്റം സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇമേജ് ടെക്നോളജി മെച്ചപ്പെടുത്തലുകളുടെ വിപുലീകരിക്കുന്ന പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഓപ്പോയുടെ ഏറ്റവും പുതിയ ഫൈന്‍ഡ് X8 അള്‍ട്രാ മോഡലായിരിക്കും ലുമോ ഇമേജിംഗ് സിസ്റ്റം ആദ്യമായി അവതരിപ്പിക്കുക.

Ads by Google
Ads by Google
TRENDING NOW