-->
ജിടി സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ തയാറെടുത്ത് റിയല്‍മി. കഴിഞ്ഞ വര്‍ഷത്തെ ജിടി 6ന്റെ പിന്‍ഗാമിയായി ഏറ്റവും പുതിയ റിയല്‍മി ജിടി 7 (realme GT7) ആണ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഏപ്രിലില്‍ തന്നെ ഈ ഫോണിന്റെ ലോഞ്ച് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലോഞ്ചിന് മുന്‍പ് തന്നെ ഇതിലെ പല പ്രധാന ഫീച്ചറുകളും കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
7000mAh ബാറ്ററിയോടൊപ്പം 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും റിയല്‍മി ജിടി7ല്‍ നല്‍കുമെന്നാണ് റിയല്‍മി വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്.
ടോപ് ലെവല്‍ ഫീച്ചറുകള്‍ തന്നെ ഈ റിയല്‍മി ജിടി 7ല്‍ സജ്ജീകരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 9400+ ചിപ്‌സെറ്റ് കരുത്തിലാണ് റിയല്‍മി ജിടി 7 എത്തുക എന്ന് നേരത്തെ കമ്പനി സ്ഥിരീകരിച്ചിരുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 9400+ SoC കരുത്തില്‍ എത്തുന്ന ആദ്യ ബാച്ച് ഫോണുകളില്‍ ഒന്നാണ് റിയല്‍മി GT 7 എന്നാണ് റിയല്‍മി അറിയിച്ചത്. OPPO X8s സീരീസ്, vivo X200s എന്നിവ ഡൈമെന്‍സിറ്റി 9400+ ചിപ്പ് കരുത്തിലാണ് എത്തുന്നത് എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷമാണ് റിയല്‍മി ജിടി 7 സ്മാര്‍ട്ട്‌ഫോണിലും ഈ ചിപ്‌സെറ്റ് തന്നെയാണ് എന്ന് റിയല്‍മി സ്ഥിരീകരിച്ചത്.
ടോപ്പ് ലെവല്‍ ചിപ്പുകള്‍ ടോപ്പ് ലെവല്‍ ട്യൂണിംഗുമായി ജോടിയാക്കണം. 3nm ന്റെ ശക്തമായ? പെര്‍ഫോമന്‍സ് ഉപയോഗ സാഹചര്യവുമായി കൃത്യമായി പൊരുത്തപ്പെടുന്നതിന്, ഇത്തവണ GT പെര്‍ഫോമന്‍സ് എഞ്ചിന്‍ 2.0 അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പെര്‍ഫോമന്‍സ് കില്ലര്‍ റിയല്‍മി ജിടി7ല്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിയല്‍മി പറഞ്ഞു. AI ടൂളുകളും ഡീപ്സീക്കും തരംഗമുയര്‍ത്തുന്ന ഈ സാഹചര്യത്തില്‍, 3nm ഡൈമെന്‍സിറ്റി 9400+ ചിപ്പ് കരുത്തില്‍ എത്തുന്ന റിയല്‍മി GT7 ഉപയോക്താക്കള്‍ക്ക് മികച്ച എഐ എക്‌സ്പീരിയന്‍സ് വാഗ്ദാനം ചെയ്യുമെന്ന് റിയല്‍മി വൈസ് പ്രസിഡന്റ് ചേസ് സു പറഞ്ഞു. മികച്ച കൂളിംഗ് സൊല്യൂഷനുകള്‍, പ്രമുഖ എന്‍ഡുറന്‍സ് കോമ്പിനേഷനുകള്‍, അള്‍ട്രാ-ഹൈ ഫ്രെയിം റേറ്റ് സ്റ്റെബിലൈസേഷന്‍, മറ്റ് സമഗ്രമായ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയും ഇതിലുണ്ടാകുമെന്ന് ചേസ് പറഞ്ഞു.