-->
ഭാര്യ സ്‌നേഹയ്ക്കും മകള്‍ അര്‍ഹയ്ക്കുമൊപ്പം മകന്‍ അയാന്റെ ജന്മദിനം ആഘോഷിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ വീട്ടില്‍ നടന്ന ആഘോഷത്തിന്റെ ചിത്രം സ്‌നേഹ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അടുത്ത ചിത്രത്തിനുളള അല്ലു അര്‍ജുന്റെ പുതിയ ലുക്ക് വെളിപ്പെടുത്താത്ത ചിത്രമാണ് സ്‌നേഹ പങ്കുവെച്ചത്.
അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും മകനായ അയാന്റെ 11ാം ജന്മദിനമാണ്. അല്ലു അര്‍ജുന്റെ ഇന്‍സ്റ്റയിലും എക്‌സിലും മകന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിന്നി ബാബു (ചെറിയ മകന്‍) എന്നാണ് അല്ലു അര്‍ജുന്‍ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അമ്മ സ്‌നേഹയും ആശംസകളറിയിച്ച് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം അയാന്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സ്‌നേഹ ആദ്യം പോസ്റ്റ് ചെയ്തത്. ഇതില്‍ അല്ലു അര്‍ജുനും ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം കാണുന്നില്ല. താരം പിന്തിരിഞ്ഞാണ് നില്‍ക്കുന്നത്.