Friday, March 20, 2026 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 10.07 AM

കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു: മധ്യപ്രദേശില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം

eight, people, dead, madhyapradesh, inhale, toxic, gas, well

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് അതിദാരൂണമായ ഈ സംഭവം നടന്നത്. ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

150 വര്‍ഷം പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കിണറ്റില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് തൊഴിലാളികള്‍ ആദ്യം ഇറങ്ങി. ഇവരെ സഹായിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് പുറകേ മൂന്ന് പേരും കൂടി ഇറങ്ങുകയായിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിനിടെ അതിനുള്ളില്‍ ഉണ്ടായിരുന്ന വിഷവാതകം പുറത്തേക്ക് വരികയും അങ്ങനെ വൃത്തിയാക്കാനിറങ്ങിയ എട്ട് പേര്‍ക്കും മരണം സംഭവിക്കുകയുമായിരുന്നു. ജില്ലാ ഭരണകൂടം, പോലീസ്, എസ്ഡിആര്‍എഫ് ടീമുകള്‍ എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ദാരൂണമായ ഈ അപകടത്തിന് പിന്നാലെ കിണര്‍ അടച്ചുപൂട്ടി.

Ads by Google
Ads by Google
TRENDING NOW